CinemaGeneralLatest NewsMollywoodNEWSSocial Media

വീണ്ടും ഷൂട്ടിലേക്ക്: ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി പൃഥ്വിരാജ്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്

ലോക്ക്ഡൗണിന് ശേഷം വീണ്ടും ഭ്രമത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി നടൻ പൃഥ്വിരാജ്. തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളുടെ ചിത്രീകരണമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്.

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജിനെ കൂടാതെ മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/359823202176906

shortlink

Related Articles

Post Your Comments


Back to top button