CinemaGeneralLatest NewsMollywoodNEWS

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’: ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടു

മോഷണക്കേസിൽ പിടികൂടിയ ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റും വീഡിയോയിൽ കാണാം

ഫഹദ് ഫാസിൽ–സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. 2017 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഡിലീറ്റഡ് രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. നാല് മിനിറ്റ് ദൈർഘ്യമുള്ള രംഗങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.

മോഷണക്കേസിൽ പിടികൂടിയ ഫഹദിന്റെ കഥാപാത്രത്തെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതും മറ്റും വീഡിയോയിൽ കാണാം.

സജീവ് പാഴൂർ ആയിരുന്നു ചിത്രത്തിന്റെ രചന നിർവഹിച്ചത്. നിമിഷ സജയൻ നായികയായ സിനിമയിൽ അലൻസിയർ, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button