CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം നരേനും

ചെറുപ്പം മുതലേ കമൽഹാസനോട് കടുത്ത ആരാധനയായിരുന്നു

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനചെയ്ത ‘കൈതി’ എന്ന ബ്ലോക്ബസ്‌റ്ററിൽ മലയാളികളുടെ പ്രിയ താരം നരേൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുള്ള നരേന്റെ തിരിച്ചുവരവായിരുന്നു ചിത്രത്തിലൂടെ. ഇപ്പോൾ ലോകേഷ് കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ‘വിക്രം’എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി താൻ എത്തുന്നുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

വിക്രമിൻ്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോളാണ് ചിത്രത്തിൽ തനിക്കും വേഷമുണ്ടെന്ന് അറിയിച്ചതെന്ന് നരേൻ പറയുന്നു. പിന്നീട് തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ വിവരിച്ചപ്പോളാണ് വിക്രത്തിലെ തൻ്റെ കഥാപാത്രം, പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണെന്ന് മനസ്സിലായതെന്നും നരേൻ പറഞ്ഞു. തങ്ങൾ ഇരുവരും കമൽ ഹാസൻ ആരാധകർ ആണെങ്കിലും ലോകേഷ് കനകരാജ് തന്നേക്കാളും വലിയ ആരാധകനാണെന്നും നരേൻ കൂട്ടിച്ചേർത്തു.

‘ചെറുപ്പം മുതലേ കമൽഹാസനോട് കടുത്ത ആരാധനയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും തൻ്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ്. അത് ലോകേഷിൻ്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്. കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും വിക്രമിൽ എത്തുക. വിക്രം എന്ന ചിത്രം എല്ലാം കൊണ്ടും കൈതിക്ക് മുകളിൽ നിൽക്കുന്ന ചിത്രം തന്നെയായിരിക്കും.’ നരേൻ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button