CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കോൾഡ് കേസി’ലെ ഈവ മരിയയുടെ ഫേസ്ബുക്ക് പ്രൊഫൈൽ തപ്പിയെടുത്ത് സോഷ്യൽ മീഡിയ: പ്രധാന കാര്യം മിസ്സിംഗ് ആണെന്ന് കണ്ടെത്തൽ

പ്രൊഫൈലിൽ അടങ്ങിയിരിക്കുന്ന വിവരം അനുസരിച്ച് ഇത് സിനിമയ്ക്ക് വേണ്ടി തയാറാക്കിയതാണ്

തിരുവനന്തപുരം: ആമസോണില്‍ റിലീസ് ആയ പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം ഏറ്റെടുത്തതിനൊപ്പം കോൾഡ് കേസിലെ സുപ്രധാനമായ ഫേസ്ബുക്ക് പ്രൊഫൈൽ തപ്പിയെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.

ചിത്രത്തിൽ ഈവ മരിയ എന്ന കഥാപാത്രത്തിന്‍റെ പേരിലുള്ള കഥാഗതിയിൽ വളരെ പ്രാധാന്യമുള്ള പ്രൊഫൈലാണ് നെറ്റിസൺസ് തപ്പിയെടുത്തത്. കഥാപാത്രത്തിന്റെ വാരാണസി സന്ദർശനം, കവർ ഫോട്ടോ, ദമ്പതികളായി അഭിനയിച്ച ആത്മീയ രാജന്‍റേയും, ശ്രീകാന്തിന്റെയും ചിത്രങ്ങൾ എന്നിവയാണ് ഈ പ്രൊഫൈലിൽ കാണാൻ സാധിക്കുന്നത്.

ഈവ മരിയ തിരുവനന്തപുരം സ്വദേശിയായിട്ടാണ് പ്രോഫൈലിൽ ഉള്ളത്. പോസ്റ്റുകളിലെ ഡേറ്റും കൃത്യമാണ്. പ്രൊഫൈലിൽ അടങ്ങിയിരിക്കുന്ന വിവരം അനുസരിച്ച് ഇത് സിനിമയ്ക്ക് വേണ്ടി തയാറാക്കിയതാണ് എന്നാണ് മനസ്സിലാവുന്നത്. അതേസമയം ഒരു പ്രധാന കാര്യം മിസ്സിംഗ് ആണെന്നും ആരാധകർ കണ്ടെത്തി. പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങളിൽ പോലീസുകാർക്ക് നിർണ്ണായകമാവുന്ന ചിത്രം എവിടെ എന്നാണ് സോഷ്യൽ മീഡിയയുടെ അന്വേഷണം.

 

shortlink

Related Articles

Post Your Comments


Back to top button