GeneralLatest NewsMollywoodNEWSSocial Media

അടൂരിന് ഇന്ന് 80-ാം ജന്മദിനം: ആശംസകളുമായി മമ്മൂട്ടി

അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ​ഗ്രാഫിക്കൽ വീഡിയോ മമ്മൂട്ടി പുറത്തുവിട്ടു

മലയാളികളുടെ പ്രിയ സംവിധായകൻ അടൂ‍ർ ​ഗോപാലകൃഷ്‍ണന് ഇന്ന് എണ്‍പതാം ജന്മദിനം. നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ​ഗ്രാഫിക്കൽ വീഡിയോ നടൻ മമ്മൂട്ടി പുറത്തുവിട്ടു.

സ്‍നേഹപൂർവ്വം എന്ന പേരിൽ ഒരുക്കിയ ​ഗ്രാഫിക്കൽ വീഡിയോയിൽ അടൂ‍ർ ​ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്‍ത വിവിധ ചിത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും കാണാം. ബീൻബാ​ഗ് ക്രിയേറ്റീവ് മീഡിയയാണ് ഈ കലാസൃഷ്‍ടിക്ക് പിന്നിൽ. സുധീർ പി വൈ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ എന്നിവരുടേതാണ് വീഡിയോയുടെ ആശയം. പി വി ഉണ്ണികൃഷ്‍ണനാണ് പശ്ചാത്തലസം​ഗീതം ഒരുക്കിയത്.ഡ്രോയിംഗ് ആനിമേഷനും സുധീര്‍ പി വൈയുടേതാണ്.

shortlink

Related Articles

Post Your Comments


Back to top button