GeneralLatest NewsMollywoodNEWSTV Shows

ബിഗ് ബോസ് സീസൺ 3 : ഫൈനൽ റൗണ്ട് ഈ മാസം തന്നെ

ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വേദി തന്നെയാവും ഫൈനലിന് സാക്ഷ്യം വഹിക്കുക

ചെന്നൈ : നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കോവിഡിനെ തുടർന്ന് അടുത്തിടയിലാണ് ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 3 ഫൈനൽ റൗണ്ട് ഈ മാസം നടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വേദി തന്നെയാവും ഫൈനലിന് സാക്ഷ്യം വഹിക്കുക എന്ന് ബിഗ് ബോസ് അപ്‌ഡേറ്റുകൾ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന രേവതി പറയുന്നു. ജൂലൈ 24 ആവും നടക്കുക എന്നും. ഷൂട്ട് ചെയ്‌തതിന്റെ പിറ്റേന്ന് പ്രേക്ഷകർക്ക് ടി.വിയിലൂടെ കാണാൻ സാധിക്കും എന്ന വിവരമാണ് രേവതി നൽകുന്നത്.

ഫൈനൽ റൗണ്ടിൽ എട്ടു പേർ ശേഷിക്കെയായിരുന്നു മത്സരം അവസാനിച്ചത്. എന്നാൽ ഓടിയൻസ് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു ഷോ അവസാനിക്കുമ്പോഴുള്ള മത്സരാർത്ഥികൾ. ഇവരെ വച്ചാണ് വിജയിയെ കണ്ടെത്താനുള്ള മത്സരം.

shortlink

Related Articles

Post Your Comments


Back to top button