CinemaGeneralLatest NewsMollywoodNEWSSocial Media

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും ഒപ്പം ഷാനവാസും: ജയസൂര്യ

സൂഫിയും സുജാതയും എന്ന സിനിമയുടെ ഒന്നാം വാർഷികത്തിൽ ഓർമ്മകളുമായി ജയസൂര്യ

ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സുഫിയും സുജാതയും. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാർഷികത്തിൽ ജയസൂര്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ ഒടിടി റിലീസ് എന്നത് കൊണ്ട് ചിത്രം എന്നും ഓർമ്മിക്കപ്പെടുമെന്നും, നിരവധി മികച്ച കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ സിനിമയുടെ സംവിധായകൻ ഷാനവാസിന്റെ ഓർമ്മയും അദ്ദേഹം പങ്കുവെച്ചു.

ജയസൂര്യയുടെ വാക്കുകൾ:

സൂഫിയും സുജാതയുടെയും ഒരു വർഷം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും ഒപ്പം പ്രിയ്യപ്പെട്ട ഷാനവാസും. ഒരുപാട് മികച്ച കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചു. പിന്നെ വിജയ് ബാബു, അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളുമായി വരും. ഞങ്ങളുടെ പുതിയ വാർക്കുകൾക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.

https://www.facebook.com/Jayasuryajayan/posts/346934600116646

ജയസൂര്യ, അദിതി റാവു ഹൈദരി, ദേവ് മോഹൻ എന്നിവർ അഭിനയിച്ച ചിത്രം വിജയ് ബാബു ആണ് നിർമിച്ചിട്ടുള്ളത്. സിനിമയുടെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് നിർവഹിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധി മൂലം ആമസോണിലൂടെ 2020 ജൂലൈ 3 നാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button