CinemaGeneralLatest NewsMovie GossipsNEWSTollywood

‘ഏജന്റ്‌ ‘ : മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്

അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഹൈദരാബാദ് : മമ്മൂട്ടി വീണ്ടും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന പുതിയ ചിത്രം ‘ഏജന്‍റി’ലാണ് മമ്മൂട്ടി അഭിനയിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം.

എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യ നായികയാവുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം ഹൈദരാബാദില്‍ ആരംഭിക്കും.

2019ല്‍ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button