ഇന്ന് മലയാള സിനിമ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപ്: വിമർശനത്തിനു മറുപടി

പ്രകോപിപ്പിക്കുന്ന ഒരു കമന്‍റുമായെത്തിയ വ്യക്തിയോട് അതിരൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഒമർ ലുലു. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഒമർ ലുലു. ‘അംബാനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദിലീപിനെ നായകനാക്കാനാണ് തന്റെ ആഗ്രഹമെന്നും ഒമർ പറയുന്നു. അപൂർവ്വരാഗം, ടു കൺട്രീസ് തുടങ്ങിയ സിനിമകൾ എഴുതിയ നജീംകോയ ആയിരിക്കും സിനിമയുടെ തിരക്കഥ എന്നും ഒമർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇതിനു പിന്നാലെ ദിലീപിനെ വിമർശിച്ചു ധാരാളം കമന്റുകൾ എത്തി. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

‘ഇന്ന് മലയാള സിനിമ ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം ദിലീപ്പേട്ടൻ ആണ്. 2000 മുതൽ ഒരുപാട്‌ നിർമാതാക്കൾ ഇല്ലാതെ ആകുന്ന അവസ്ഥയും, തീയറ്റർ പൊളിച്ച് കല്ല്യാണ മണ്ടപം ആക്കുന്ന അവസ്ഥയും മാറിയത് ദിലീപ് എന്ന വ്യക്തി കാരണം മാത്രമാണ് ഇന്നതെ മഴയിൽ കുതിർന്ന കുറച്ച് നവോത്ഥാന സിനിമാകാർ അറിയാൻ വേണ്ടി മാത്രം.’- ഒമർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

read also: ഇന്നലെ മണിച്ചേട്ടൻ നമ്മളെ ഒക്കെ വിട്ടു പോയി, പക്ഷെ ഇന്നും പതിവ് പോലെ എനിക്ക് ഒരു മെസ്ജ് വന്നു: ആനന്ദ് നാരായന്‍

എന്നാല്‍ പോസ്റ്റിന് താഴെ സംവിധായകനെ പ്രകോപിപ്പിക്കുന്ന ഒരു കമന്‍റുമായെത്തിയ വ്യക്തിയോട് അതിരൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്. പടം പൊട്ടുമെന്നും വിധി വന്ന് ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടുമെന്നും പിന്നെ ഡബ്ബ് ചെയ്‌ത് പടം യൂട്യൂബില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇതിനു മറുപടി സംവിധായകൻ നൽകിയത് അസഭ്യമായ ഭാഷയിലായിരുന്നു. തെറി നിമിഷങ്ങള്‍ക്കകം വയറലായി മാറിയിരിക്കുകയാണ്.

Share
Leave a Comment