BollywoodCinemaGeneralLatest NewsMollywoodNEWSSocial MediaVideos

വിദ്യയോട് സംസാരിച്ചപ്പോൾ ഓർമ്മ വന്നത് ഉറുമി സിനിമയെ കുറിച്ച്: പൃഥ്വിരാജ്

വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും വിദ്യ ബാലനും. ഉറുമി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ വിശേഷങ്ങളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ഇരുവരുടെയും റിലീസ് ചെയ്ത പുതിയ ചിത്രങ്ങളായ കോൾ‍ഡ്കേസ്, ഷേർണി എന്നിവയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച. വീഡിയോകോളിലൂടെയാണ് ഇരുവരും തങ്ങളുടെ സിനിമകളുടെ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചത്.

പൃഥ്വിരാജിനോടു മലയാളത്തിൽ സംസാരിച്ചാണ് വിദ്യ അഭിമുഖം ആരംഭിക്കുന്നത്. വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി പറഞ്ഞു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആമസോൺ പ്രൈം വീഡിയോ ഇന്ത്യയാണ് റിലീസ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button