CinemaGeneralKollywoodLatest NewsNEWS

‘നവരസ’; ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്

മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ

ചെന്നൈ: നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 6ന് ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും നിര്‍മ്മിക്കുന്ന ആന്തോളജി സീരീസാണ് നവരസ.

ഈ സിനിമാസമാഹാരം ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെവി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിങ്ങനെ ഒന്‍പത് സംവിധായകര്‍ ചേര്‍ന്ന് അവരവരുടെ കാഴ്ച്ചപാടിലൂടെ ഓരോ രസവും കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്.

പാര്‍വതി തിരുവോത്ത്, അരവിന്ദ് സ്വാമി വിജയ് സേതുപതി, സൂര്യ,സിദ്ധാര്‍ത്ഥ്, രേവതി, നിത്യാ മേനന്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, പ്രകാശ് രാജ്, റോബോ ഷങ്കര്‍, രമേഷ് തിലക്, അശോക് സെല്‍വന്‍, സനന്ത്, വിധു എന്നിവരാവും ഒമ്പത് സിനിമകളിലായി പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

എ ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button