GeneralLatest NewsMollywoodNEWS

മീൻ വിൽപ്പനക്കാരി, പോത്ത് എന്നെല്ലാം കളിയാക്കിയവർക്കു മുമ്പിൽ താരമായി അഞ്ജന: നേരിട്ടുകാണാൻ വീട്ടിലെത്തി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമാണ് അദ്ദേഹം അഞ്ജനയുടെ വീട്ടിലെത്തിയത്.

തിരുവനന്തപുരം : കൊറോണ വ്യാപനവും, അച്ഛന്റെ അനാരോഗ്യവും സൃഷ്ടിച്ച പ്രതിസന്ധിയും കാരണം മീൻ വില്പനയ്ക്കും പോത്തുവളർത്തലിനും ഇറങ്ങിയ അഞ്ജനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു നേരിൽ കാണാൻ ചേർത്തലയിലെ വീട്ടിൽ എത്തിയിരിക്കുകയാണ് ബിജെപി എംപി സുരേഷ് ഗോപി.

read also: ജനപ്രിയ നായകൻ്റെ ഭാഗ്യ നമ്പർ: നാല് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജൂലൈ 4

കഴിഞ്ഞ ദിവസമാണ് അദ്ദേഹം അഞ്ജനയുടെ വീട്ടിലെത്തിയത്. പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന അഞ്ജനയെ അഭിനന്ദിച്ച സുരേഷ് ഗോപി അപ്പുവെന്ന പേരുള്ള അഞ്ജനയുടെ പോത്തിന് ഒരു ചാക്ക് കാലിത്തീറ്റയ്ക്കുള്ള പൈസയും കൈമാറി. അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button