CinemaGeneralLatest NewsMollywoodNEWSSongsVideos

‘അനിയത്തിപ്രാവി’ൽ നിന്ന് ഒഴിവാക്കിയ ഗാനം: 24 വർഷങ്ങൾക്ക് ശേഷം ഒഫിഷ്യൽ റിലീസ്

കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഫേസ്ബുക്കിലൂടെ ഗാനം പങ്കുവച്ചിട്ടുണ്ട്

ഇന്നും മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘അനിയത്തിപ്രാവ്’. കുഞ്ചാക്കോ ബോബന്‍റെ നായക അരങ്ങേറ്റ ചിത്രത്തില്‍ ശാലിനി ആയിരുന്നു നായിക. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഇപ്പോഴും ഹിറ്റായി തന്നെ തുടരുകയാണ്. എന്നാല്‍ റെക്കോര്‍ഡ് ചെയ്‍തിട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരുന്ന ഒരു ഗാനവും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം എസ് രമേശന്‍ നായരുടെ വിയോഗസമയത്താണ് ഈ ഗാനത്തെക്കുറിച്ച് ഔസേപ്പച്ചന്‍ ആദ്യമായി അറിയിച്ചത്. ഇപ്പോഴിതാ ഗാനത്തിന്‍റെ ഒഫിഷ്യല്‍ യുട്യൂബ് റിലീസും നടന്നിരിക്കുകയാണ്.

‘തേങ്ങുമീ വീണയില്‍’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുന്‍നിശ്ചയപ്രകാരമുള്ള ക്ലൈമാക്സില്‍ പിന്നീട് മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തില്‍ നിന്ന് ഫാസില്‍ ഒഴിവാക്കിയത്. കുഞ്ചാക്കോ ബോബനും ഔസേപ്പച്ചനും ഫേസ്ബുക്കിലൂടെ ഗാനം പങ്കുവച്ചിട്ടുണ്ട്. സത്യം വീഡിയോസ് ആണ് ഗാനം യുട്യൂബിലൂടെ റിലീസ് ചെയ്‍തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button