BollywoodGeneralLatest NewsNEWS

താരങ്ങൾക്ക് ജോലി ഇല്ലാതെ പിടിച്ചു നിൽക്കാം, എന്നാൽ ദിവസവേതനക്കാരുടെ കാര്യം അങ്ങനെ അല്ല: സണ്ണി ലിയോൺ

രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിങ് നിർത്തിവെച്ചതോടെ സിനിമ പ്രവർത്തകർ ഏറെ ദുരിതത്തിലാണ് എന്ന് സണ്ണി പറയുന്നു.
താരങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ ഒരു മാസം വീട്ടിലിരിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ ദിവസ വേതനക്കാരുടെ അവസ്ഥ അതല്ലെന്നുമാണ് താരം പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് താരങ്ങള്‍ക്ക് ഒരു മാസമോ മറ്റോ ജോലിയില്ലാതെ ഇരിക്കുന്നത് പ്രശ്‌നമാകില്ല, നമ്മെ ഇത് പ്രതിസന്ധിയിലാക്കുമെങ്കിലും. എന്നാല്‍ ഷൂട്ടിങ് സൈറ്റില്‍ എല്ലാ ദിവസവും എന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിങ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്‌സിന്റേയും സ്‌പോട് ബോയ്‌സിന്റേയും അവസ്ഥയാണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ഇവിടെനിന്നു കിട്ടുന്ന പണം കൊണ്ടാകും അവര്‍ കുടുംബം നോക്കുന്നത്. ടെക്‌നീഷ്യന്മാര്‍, ഹെയര്‍- മേക്കപ്പ് ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍ പെടുന്നവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാവും ഇവര്‍ക്ക് ജോലി. കാര്യമായ വരുമാനമൊന്നും അവര്‍ക്കില്ല. ഈ ഇന്റസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണ്. വെറുതെ വീട്ടിലിരിക്കാന്‍ നമുക്കാവും പക്ഷേ അങ്ങനെ സാധിക്കാത്ത അവരെപ്പോലുള്ളവരാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്’ എന്നും സണ്ണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button