GeneralLatest NewsMollywoodNEWSSocial Media

ബാല്യകാല ഓർമ്മകളുമായി മഞ്ജിമ: വൈറലായി ചിത്രം

പല്ലുപോയ സമയത്തുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ മഞ്ജിമ പങ്കുവെച്ചത്

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹൻ. തമിഴിലും നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മഞ്ജിമ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
തന്റെ ചെറുപ്പത്തിൽ പല്ലുപോയ സമയത്തുള്ള ചിത്രമാണ്  ഇൻസ്റ്റഗ്രാമിലൂടെ മഞ്ജിമ പങ്കുവെച്ചത്.

‘ടൂത്ത് ഫെയറിയെ സന്ദർശിച്ച ശേഷം,’ എന്ന കാപ്ഷനും ചിത്രത്തിനൊപ്പം മഞ്ജിമ നൽകിയിരിക്കുന്നു. ‘സ്മൈൽ വിത്ത് കോൺഫിഡൻസ്,’ എന്ന ഹാഷ് ടാഗോട് കൂടിയാണ് താരം തന്റെ ബാല്യ കാല ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

https://www.instagram.com/p/CQ6IZUXN5VG/?utm_source=ig_web_copy_link

ഏതാനും ദിവസം മുൻപ് തന്റെ കുട്ടിക്കാലത്തെ മറ്റൊരു ചിത്രവും മഞ്ജിമ പങ്കുവച്ചിരുന്നു. സ്കൂൾ വേഷത്തിലുള്ള ചിത്രം ‘വൺസ് അപോൺ എ ടൈം,’ എന്ന അടികുറിപ്പോടെയാണ് കൂടിയാണ് മഞ്ജിമ പങ്കുവച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button