GeneralLatest NewsMollywoodNEWSSocial Media

അത് വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നു: ഓർമ്മകളുമായി മമ്മൂട്ടി

എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്‍കുട്ടി ആയി അറിയപ്പെടുമായിരുന്നുവെന്ന് മമ്മൂട്ടി

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് മതിലുകൾ. ഇപ്പോഴിതാ ബഷീറിന്റെ ഓർമ്മ ദിനത്തിൽ മതിലുകള്‍ എന്ന നോവലിന്റെ ഏതാനും ഭാഗം വായിച്ച് അത് വീണ്ടും അഭിനയിക്കാൻ തോന്നുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി.

‘മരണശേഷവും എഴുതികൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്. വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്‍കുട്ടി ആയിരുന്നിരിക്കാം. ഞാന്‍ എപ്പോഴും എന്നും ഒരു വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചുവെന്ന് മമ്മൂട്ടിപറഞ്ഞു.

തുടര്‍ന്നാണ്, ബഷീര്‍ കൃതിയായ മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചത്. ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി എന്നാണ് മമ്മൂട്ടി പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button