GeneralKollywoodLatest NewsNEWSSocial Media

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കൂട്ടുകാരികൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ!

പൂർണിമയ്ക്ക് പിറകെ സുഹാസിനിയും യാത്രാചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്

അടുത്ത സുഹൃത്തുക്കളാണ് നടിമാരായ രേവതി, സുഹാസിനി, പൂർണിമ ഭാഗ്യരാജ് എന്നിവർ. ഇപ്പോഴിതാ ഏറെ നാളത്തെ ലോക്ക്ഡൗൺ ജീവിതത്തിനു ശേഷം മൂവരും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. പൂർണിമയാണ് സോഷ്യൽ മീഡിയയിലൂടെ ചങ്ങാതിക്കൂട്ടത്തിനൊപ്പമുള്ള യാത്രാചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

യേശുദാസിന്റെ പാട്ടും കേട്ടും പ്രിയ കൂട്ടുകാരികൾക്ക് ഒപ്പമുള്ള ഈ യാത്ര മനസ്സു തണുപ്പിക്കുന്ന അനുഭവമാണെന്നാണ് പൂർണിമ കുറിക്കുന്നത്. പൂർണിമയ്ക്ക് പിറകെ സുഹാസിനിയും യാത്രാചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ക്യാപ്ഷൻ ആവശ്യമില്ല എന്നാണ് സുഹാസിനി കുറിക്കുന്നത്.

എൺപതുകളിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളായിരുന്നു സുഹാസിനിയും പൂർണിമയും രേവതിയുമെല്ലാം. സിനിമയ്ക്ക് പുറത്തും ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം. പലപ്പോഴും മൂവരും കണ്ടുമുട്ടാൻ സമയം കണ്ടെത്താറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button