BollywoodGeneralLatest NewsNEWS

ദിലീപ് കുമാറിന് ആദരാഞ്ജലികളുമായി സിനിമാലോകം

ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്‍റെ അന്ത്യം

ബോളിവുഡിന്‍റെ ഇതിഹാസതാരത്തിന് ആദരാഞ്ജലികളുമായി ബോളിവുഡ് സിനിമാലോകം. അമിതാഭ് ബച്ചനും ഹന്‍സാല്‍ മെഹ്‍തയും സണ്ണി ഡിയോളും തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ശബാന ആസ്‍മി അടക്കം ചിലര്‍ നേരിട്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദിലീപ് കുമാറിന്‍റെ വീട്ടില്‍ എത്തിയിട്ടുണ്ട്.

‘ഇന്ത്യന്‍ സിനിമയിലെ ഒരു സ്ഥാപനം’ എന്നാണ് അമിതാഭ് ബച്ചന്‍ ദിലീപ് കുമാറിനെ വിശേഷിപ്പിച്ചത്.

‘അനശ്വരനായ ഒരു നടന്‍, ഇതിഹാസതുല്യനായ ഒരു സൂപ്പര്‍താരം, പല തലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനം. മാധ്യമത്തെ പുനര്‍രചിച്ചതിന് നന്ദി, ഇന്ത്യന്‍ സിനിമയ്ക്ക് കീര്‍ത്തിയും അഭിമാനവും സമ്മാനിച്ചതിനും. ആത്മശാന്തി നേരുന്നു ദിലീപ് കുമാര്‍ സാബ്’, എന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ട്വീറ്റ്.

‘മഹാന്‍, ഇനി ഒരു ദിലീപ് കുമാര്‍ ഉണ്ടാവില്ല’ എന്നാണ് ഹന്‍സാല്‍ മെഹ്തയുടെ ട്വീറ്റ്. ‘ ഇതിഹാസങ്ങള്‍ എവിടെയും പോവില്ല, അവര്‍ തങ്ങളുടെ വേദി മാറ്റുക മാത്രമാണ് ചെയ്യുന്നത്. ത്മശാന്തി നേരുന്നു ദിലീപ് കുമാര്‍ സാര്‍’, സോനു സൂദ് ട്വിറ്ററില്‍ കുറിച്ചു.

ന്യൂമോണിയ ബാധയെത്തുടർന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്‍റെ അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button