BollywoodGeneralLatest NewsNEWSSocial Media

വീട്ടിലെ പച്ചക്കറി തോട്ടം പരിചയപ്പെടുത്തി: പ്രീതി സിന്റ, വീഡിയോ

വീട്ടില്‍ വളര്‍ന്ന സ്‌ട്രോബെറി പറിച്ചെടുക്കുന്ന വീഡിയോ ആണ് പ്രീതി പങ്കുവച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് പ്രീതി സിന്‍റ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. തന്റെ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുക്കുന്ന വീഡിയോയാണ് പ്രീതി പങ്കുവെച്ചത്.
തക്കാളിയും മുളകും നാരങ്ങയുമെല്ലാം വിളവെടുക്കുന്നതിന്റെ വീഡിയോകളാണ് താരം പങ്കുവച്ചത്. നമുക്ക് ആവശ്യമുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളയിക്കുക എന്നത് എത്ര മനോഹരമാണ് എന്നു പറഞ്ഞാണ് പ്രീതി പല വീഡിയോകളും പങ്കുവച്ചത്.

ഏറ്റവും ഒടുവില്‍ ഇതാ വീട്ടില്‍ വളര്‍ന്ന സ്‌ട്രോബെറി പറിച്ചെടുക്കുന്ന വീഡിയോ ആണ് പ്രീതി പങ്കുവച്ചിരിക്കുന്നത്. അമ്മ നട്ടതാണ് ഈ ചെടിയെന്നും താരം പറയുന്നു. താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റുകളും ചെയ്തു.

https://www.instagram.com/p/CQ0J8PnHTng/?utm_source=ig_embed&ig_rid=9ddcc717-6ca3-4fba-906d-8e3647e624eb

shortlink

Related Articles

Post Your Comments


Back to top button