GeneralLatest NewsMollywoodNEWS

‘പ്രിയതം’ ആനന്ദ് ദൈവ്- നജീം അർഷാദ് ടീമിൻ്റെ മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു

നജീം അർഷാദ്, ചിത്തു അന്ന മാത്യു എന്നിവരാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രസിദ്ധ സംവിധായകൻ ആനന്ദ് ദൈവ് ,നജീം അർഷാദ് ടീമിൻ്റെ പ്രിയതം എന്ന മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു .മാസ് ഫൈവ് മൂവീസിന്റെ ബാനറിൽ മലയാളം ,ഹിന്ദി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആനന്ദ്‌ദൈവ് രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക് വീഡിയോയാണ് പ്രിയതം.

സംഗീത സംവിധായകൻ സജീവ് മംഗലത്ത് ചിട്ടപ്പെടുത്തി ,നജീം അർഷാദ്, ചിത്തു അന്ന മാത്യു എന്നിവർ ആലപിച്ചിട്ടുള്ള ഈ പ്രണയഗാനം, മുരളി മൂന്നുകുളങ്ങര, സുരേഷ് ബാബു, അലൻ ചാക്കോ,സായിനാഥ്‌ ഉണ്ണി, ആകർഷ് അനീഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും യു എ ഇ യിൽ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയിൽ പ്രമുഖ ഉസ്ബക്കിസ്ഥാൻ മോഡൽ സററഹിമോവ ആണ് നായികയായി അഭിനയിച്ചത്. സംവിധായകൻ ആനന്ദ് ദൈവ് തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മുരളി മൂന്നുകുളങ്ങര, സായിനാഥ്‌ ഉണ്ണി, അശ്വിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

read also: അഭിഷേകിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഐശ്വര്യ റായിയെ മനസ്സില്‍ ഓര്‍ത്ത അനുഭവത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

ക്യാമറ -അബ്ദുൽ ലത്തീഫ് ഒ.കെ,
എഡിറ്റിംഗ് – നിതീഷ് മോഹൻ, സുബിൻ
പി.ആർ.ഒ-അയ്മനം സാജൻ,
ഡിസൈൻ – അഫ്സൽ കുരീക്കൽ,
ലോഗോ -കാർത്തിക സുരേഷ് ബാബു,
അസോസിയേറ്റ് ഡയറക്ടർ -ഗോകുൽ അയ്യന്തോൾ,
അസിസ്റ്റന്റ് ഡയറക്ടർ – ഷെമീർ ജലീല, ജയേഷ് മാത്യു,
സ്റ്റുഡിയോ -ലത്തീഫ് പ്രൊഡക്ഷൻസ്, ഓഷിൻ ഗ്രീൻ, ഹാറ്റ് ത്രീഡിജിറ്റൽ.

പ്രണയത്തിൻ്റേയും,വിരഹത്തിൻ്റേയും,കഥ പറയുന്ന “പ്രിയതം” ജൂലൈ പകുതിയോടെ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button