GeneralLatest NewsNEWSSocial MediaTollywood

ദേവി ശ്രീ പ്രസാദിന് പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി അല്ലു അർജുൻ: വീഡിയോ

റോക്ക്‌സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു അര്‍ജുന്‍ സമ്മാനിച്ചത്

സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിന് പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി നടൻ അല്ലു അർജുൻ. ദേവി ശ്രീ പ്രസാദ് തന്നെയാണ് അല്ലു തന്ന സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എ സര്‍പ്രൈസ് റോക്ക് സ്റ്റാര്‍ ഗിഫ്റ്റ് ഫ്രം ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ എന്നു പറഞ്ഞുകൊണ്ടാണ് ദേവി ശ്രീ പ്രസാദ് വീഡിയോ പങ്കുവെച്ചത്.

റോക്ക്‌സ്റ്റാര്‍ ഡി.എസ്.പി. ദേവി ശ്രീ പ്രസാദ് എന്നെഴുതിയ ഒരു ബോര്‍ഡാണ് അല്ലു അര്‍ജുന്‍ അദ്ദേഹത്തിന് നല്‍കിയത്.

‘പ്രിയപ്പെട്ട ബണ്ണി ബോയ്, ഇത്രയും മനോഹരമായ ഈ സമ്മാനത്തിന് ഒരുപാട് നന്ദി. എന്തൊരു നല്ല സര്‍പ്രൈസാണിത്. ഞാനിത് എല്ലാവരെയും കാണിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇത് ഞാന്‍ തീരേ പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് നന്ദിയുണ്ട് ബണ്ണി ബോയ്. ഇനി നമുക്ക് പുഷ്പയില്‍ തകര്‍ക്കാം,’ ദേവി ശ്രീ പ്രസാദ് പറഞ്ഞു.

അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായ പുഷ്പയില്‍ സംഗീതമൊരുക്കുന്നതും ദേവി ശ്രീ പ്രസാദാണ്. നേരത്തെ അല്ലു അര്‍ജുന്റെ ഹിറ്റായ പല ചിത്രങ്ങളിലും സംഗീതസംവിധാനം ചെയ്തത് ഡി.എസ്.പിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button