GeneralHollywoodLatest NewsNEWS

റോബർട് ഡോണി സീനിയറിന്റെ മരണത്തിൽ വൈകാരികമായ കുറിപ്പുമായി മകൻ

വിൻ ഡീസല്‍ അടക്കമുള്ള താരങ്ങള്‍ റോബര്‍ട്ട് ഡോണി സീനിയറിന് ആദരാഞ്‍ജലികള്‍ അർപ്പിച്ചു

പ്രശസ്ത സംവിധായകനും നടനുമായ റോബര്‍ട് ഡോണി സീനിയര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. പാര്‍ക്കിൻസണ്‍സ് രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും നടനുമായ റോബര്‍ട് ഡോണി ജൂനിയര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘റോബര്‍ട്ട് ഡോണി സീനിയര്‍ സമാധാനത്തോടെ വിശ്രമിക്കുക. പാര്‍ക്കിൻസണിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ച ശേഷം കഴിഞ്ഞ രാത്രി ഡാഡി ഉറക്കത്തില്‍ സമാധാനത്തോടെ കടന്നുപോയി. അദ്ദേഹം ഒരു യഥാര്‍ഥ ചലച്ചിത്രകാരനായിരുന്നു. എന്നും നിങ്ങളൊടൊപ്പം ഞങ്ങളുടെ പ്രാര്‍ഥനകളുണ്ട്’ എന്നുമാണ് റോബര്‍ട് ഡോണി ജൂനിയര്‍ എഴുതിയിരിക്കുന്നത്.

വിൻ ഡീസല്‍ അടക്കമുള്ള താരങ്ങള്‍ റോബര്‍ട്ട് ഡോണി സീനിയറിന് ആദരാഞ്‍ജലികള്‍ അർപ്പിച്ചു.

shortlink

Post Your Comments


Back to top button