GeneralLatest NewsNEWSTV Shows

ആറുവയസ്സുള്ള കുഞ്ഞിനെ കൊന്നിട്ട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ? നിന്റെ മോൾക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല!

കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്നവർ ആരായാലും അവരെ കൊല്ലണം എത്രയും വേഗം തൂക്കിലേറ്റി കൊല്ലണം, ഫിറോസ്

തിരുവനന്തപുരം : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികൂടിയായ കിടിലം ഫിറോസ്. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരണം രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാണിച്ചു കിടിലം ഫിറോസിനു നേരെ വിമർശനം. ‘ ആറുവയസ്സുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നിട്ട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ ????നിന്റെ മോൾക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല !!!!!!!!’ എന്നായിരുന്നു ഒരു രാഷ്ട്രീയ പ്രവർത്തകൻ തനിക്ക് നൽകിയ കമന്റ് എന്ന് പറഞ്ഞു കൊണ്ട് അതിനു മറുപടി നൽകുകയാണ് താരം.

കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്നവർ ആരായാലും അവരെ കൊല്ലണം എത്രയും വേഗം
തൂക്കിലേറ്റി കൊല്ലണം എന്നാണു രണ്ടു പെൺകുഞ്ഞുങ്ങളുടെ അച്ഛനായ തനിക്ക് പറയാനുള്ളതെന്നു ഫിറോസ് കുറിക്കുന്നു.

read also: ‘ആദ്യം ബീഫിന്റെ സ്‍പെല്ലിംഗ് ശരിയായി എഴുത്’: നീരജ് മാധവന്റെ പാട്ടിനെ വിമർശിച്ച് എൻ എസ് മാധവൻ

പോസ്റ്റ് പൂർണ്ണ രൂപം

ആറുവയസ്സുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നിട്ട് നിങ്ങൾ പ്രതികരിച്ചില്ലല്ലോ ????
നിന്റെ മോൾക്ക് വരുമ്പോ ഞങ്ങളും പ്രതികരിക്കില്ല !!!!!!!!
ഇന്ന് ഈ പേജിൽ വന്ന് ഒരു രാഷ്ട്രീയപ്രവർത്തകൻ കമന്റിട്ടതാണ് !
അത്രമേൽ പ്രിയപ്പെട്ടവരേ ,രണ്ടു പെൺകുഞ്ഞുങ്ങളാണ് എനിക്ക് .ഒരുപക്ഷേ കുട്ടികൾക്കെതിരെയുള്ള പീഡനപരമ്പരകളിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചിട്ടുള്ളതും ഞാനാകും !അത് ബോധവത്കരണമായി എന്റെ റേഡിയോ മാധ്യമത്തിലൂടെ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് !അന്നും ഇന്നും !!മാറ്റമുണ്ടായോ ??ഇല്ല !!
ഒരച്ഛൻ എന്ന നിലയിൽ ആധി കൂട്ടിയിട്ടേയുള്ളൂ !!!

ആറുവയസ്സായ ആ മോള് മരണസമയത്തിന് തൊട്ടുമുൻപ് കണ്ണുതുറന്നു നോക്കാൻ ശ്രമിച്ചപ്പോൾ അവൻ ആ കൺപോളകൾ വലിച്ചടച്ചത്രേ !!!!! അങ്ങനെയൊരാളെ DYFI ക്കാരൻ എന്നോ ,പൊതുപ്രവർത്തകൻ എന്നോ ,എന്തിന് ഒരു മനുഷ്യൻ ആയോപോലും കണക്കിലെടുക്കാൻ എന്റെ മനഃസാക്ഷി തയാറല്ല !പിന്നെ ഏതു രാഷ്ട്രീയമായാലും ,അത് ഭരിക്കുന്നവരോ ,പ്രതിപക്ഷമോ ,മൂന്നാം പക്ഷമോ ,മുസ്ലിം സമുദായക്കാരോ ,ഹിന്ദു സമുദായക്കാരോ ,ക്രിസ്ത്യൻ സമുദായക്കാരോ ,സ്വതന്ത്ര ചിന്തകരോ ,നിരീശ്വര വാദികളോ ,ആരുമാകട്ടെ .നിലപാട് ഒന്നേയുള്ളു !
കൊല്ലണം .

കൊണ്ടോയി തീറ്റിപ്പോറ്റി വളർത്താതെ സമയാസമയം വിചാരണപൂർത്തിയാക്കി തൂക്കിയാട്ടി കൊന്നുകളയണം .

ഇതേ കാര്യം എത്രയോ വട്ടം ആവർത്തിച്ചിട്ടുണ്ട് നമ്മൾ!

ഫേസ്ബുക്കിലൊരു പോസ്റ്റിടാൻ തോന്നിയില്ല എന്നതാണ് സത്യം !ഇട്ടിട്ട് എന്തിനാണ് !!!
ആ മോൾടെ പേരിൽ ഉള്ളുലഞ്ഞു ഇന്നൊരു വൃദ്ധസദനത്തിൽ അത്താഴം നൽകി .എന്റെ വാവകളെ ഒരുപാടു നേരം ചേർത്ത് പിടിച്ചു കിടന്നു !!

പീഡിപ്പിക്കുന്നവന്റെ രാഷ്ട്രീയമല്ല ,ജീവനാണ് ചോദ്യം ചെയ്യപ്പെടേണ്ടത് .മറ്റൊരാൾ പ്രതികരിക്കൂ എന്ന മുറവിളിയല്ല ,അവനവൻ പ്രതികരിക്കുകയാണ് വേണ്ടത് .എന്തൊരാവസ്ഥയാണ് .അതൊരുപക്ഷേ അച്ഛൻ/അമ്മ എന്ന മനസികനിലയുള്ളവർക്കേ മനസിലാകുള്ളു എന്നതാകും സത്യം .

അവൻ ചാകണം . അവനെപോലെയുള്ള നൂറുകണക്കിനെണ്ണതെ വെറുതേ വിടുകപോലും ചെയ്ത നിയമ സംഹിതകൾ മാറണം . അതിനൊന്നും നമ്മളിവിടെ കുത്തികുറിച്ചിട്ടു നിരാശരാകാം എന്നതല്ലാതെ എന്ത് ചെയ്യാനാണ് ? കമന്റ് ബോക്സിൽ രാഷ്ട്രീയം കലർത്തി പരസ്പരം ചെളിയെറിയാം എന്നല്ലാതെ എന്ത് ചെയ്യാനാണ് ??
വല്ലാത്ത ഒരു നീറ്റലാണ് !

ആ വാവ അവസാന നിമിഷവും അടഞ്ഞുപ്പോകാതെ കാത്ത മിഴികൾ വലിച്ചടച്ചവനോട് അറപ്പോ വെറുപ്പോ അല്ല .അതിനുമൊക്കെ എത്രയോ മുകളിൽ ഉള്ള ഒരു വികാരമാകണം ഓരോ മലയാളിക്കും . പീഡകൻ പീഡകനാണ് . അവന്റെ രാഷ്ട്രീയമോ മതമോ എന്തുതന്നെയായാലും അവൻ പുഴുവരിച്ചു ജീർണിച്ച മനസുള്ളവൻ തന്നെയാണ് !!

കൊല്ലണം
എത്രയും വേഗം
തൂക്കിലേറ്റി കൊല്ലണം !!!
-രണ്ടു പെൺകുഞ്ഞുങ്ങളുടെ അച്ഛൻ

shortlink

Related Articles

Post Your Comments


Back to top button