മൂന്നാഴ്ചകൊണ്ട് ആറ് തൊഴിലാളികൾ നെയ്തെടുത്തത്: സോഷ്യൽമീഡിയയിൽ തരംഗമായി മൃദുലയുടെ വിവാഹസാരി

മനോഹരമായ കസവുസാരിയോടൊപ്പം ആകര്‍ഷണീയമായ വര്‍ക്കുകളോടുകൂടിയ ബ്ലൗസുമാണ് വിവാഹവേഷമായി മൃദുല ധരിച്ചിരിക്കുന്നത്

തിരുവനന്തപുരം: ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. മൃദുലയുടെ വിവാഹം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വിവാഹ ഫോട്ടോയെക്കാളുപരി ട്രെന്‍ഡായിരിക്കുന്നത് മൃദുലയുടെ സാരിയും ബ്ലൗസുമാണ്. തന്റെ വിവാഹ വസ്ത്രം നിര്‍മിക്കുന്നതിന്റെ വീഡിയോ മൃദുല നേരത്തെ പങ്കുവെച്ചിരുന്നു. ഇതോടെ വിവാഹ സാരി കാണാനുള്ള ആകാംഷയിലായിരുന്നു ആരാധകർ.

മനോഹരമായ കസവുസാരിയോടൊപ്പം ആകര്‍ഷണീയമായ വര്‍ക്കുകളോടുകൂടിയ ബ്ലൗസുമാണ് വിവാഹവേഷമായി മൃദുല ധരിച്ചിരിക്കുന്നത്. അതിലുപരിയായി എന്താണ് വിശേഷമെന്ന് ചോദിച്ചാല്‍, ബ്ലൗസില്‍ ‘മൃദ്വ’ എന്ന് തുന്നിപ്പിടിപ്പിച്ചതാണ്. മൂന്നാഴ്ചകൊണ്ട് ആറ് തൊഴിലാളികൾ ചേർന്ന് നെയ്തെടുത്തതാണ് താരത്തിന്റെ ഈ മനോഹര സാരി. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

Share
Leave a Comment