BollywoodCinemaGeneralLatest NewsMovie GossipsNEWS

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിമിഷ സജയൻ

ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയൻ അഭിനയിക്കുന്നത്

വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയൻ അഭിനയിക്കുന്നത്. ‘വി ആര്‍’ എന്നാണ് സിനിമയുടെ പേര്. ഒനിറിന്റെ തന്നെ ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഇത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന.

നിമിഷയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം മാലിക് ആണ്.

shortlink

Related Articles

Post Your Comments


Back to top button