CinemaGeneralLatest NewsMollywoodNEWSSocial Media

വല്യ പറക്കലും ഓവർ സ്ലോ മോഷനും ഒന്നുമില്ല: പവർ സ്റ്റാറിനെക്കുറിച്ച് ഒമർ

വല്ല്യ പറക്കലും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് തീരുമാനം

ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന തന്റെ പുതിയ ചിത്രം പവർ സ്റ്റാറിന്റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് സംവിധായകൻ ഒമർ ലുലു. രണ്ട് ഗൺ ഫൈറ്റ് അടക്കം ആറ് ഫൈറ്റാണ് പവർസ്റ്റാറിൽ ഉള്ളത്. ചിത്രത്തിൽ ഓവർ സ്ലോ മോഷനും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ട എന്നാണ് താനും നായകൻ ബാബു ആന്റണിയും തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

‘എന്റെ സ്വപ്നം പവർസ്റ്റാർ സിനിമ കൊവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വർഷം അവസാനത്തോടെ തുടങ്ങാൻ പറ്റും എന്ന് വിചാരിക്കുന്നു. രണ്ട് ഗൺ ഫൈറ്റ് അടക്കം ആറ് ഫൈറ്റാണ് പവർസ്റ്റാറിൽ ഉള്ളത് വല്ല്യ പറക്കലും ഓവർ സ്ലോ മോഷനും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് എന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനം നിങ്ങളുടെ അഭിപ്രായം പറയൂ’- ഒമർ കുറിച്ചു.

https://www.facebook.com/omarlulu/posts/353558996126560

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍.

shortlink

Related Articles

Post Your Comments


Back to top button