CinemaGeneralLatest NewsMollywoodMovie GossipsNEWS

‘വലത് വശത്തെ കള്ളൻ’: ആഷിക് അബു ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്

ജോണ്‍ പോള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വലത് വശത്തെ കള്ളന്‍’. ജോണി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജോണ്‍ പോള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടൊവിനോ തോമസ് അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമായ നാരദനാണ് അവസാനമായി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.

അതേസമയം തനുബാലക് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ കോള്‍ഡ് കേസാണ് അവസാനമായി റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. ജൂണ്‍ 30നാണ് ചിത്രം ആമസോണില്‍ റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button