GeneralKollywoodLatest NewsNEWSSocial Media

അമേരിക്കയിൽ നിന്ന് തിരികെയെത്തി രജനികാന്ത്: വരവേറ്റ് ആരാധകർ, വീഡിയോ

ചികിത്സ കഴിഞ്ഞ് രജനികാന്ത് തിരിച്ചെത്തിയതിനാല്‍ അണ്ണാത്തയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന

ചെന്നൈ: വിദഗ്ധ ചികിത്സയ്ക്ക് ശേഷം യുഎസില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തി നടൻ രജനികാന്ത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അദ്ദേഹം ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. യുഎസില്‍ നിന്ന് ഖത്തറിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റിലാണ് താരം ചെന്നൈയില്‍ എത്തിയത്. ആരാധകർ തലൈവ എന്ന് വിളിച്ചുകൊണ്ടായിരുന്നു രജനിയെ വരവേറ്റത്.

താരത്തെ കണ്ട് ആവേശത്തോടെ തലൈവര്‍ എന്ന് ആര്‍പ്പ് വിളിക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷം അദ്ദേഹം കാറില്‍ കയറി പോകുന്നതും വിഡിയോയിൽ കാണാം.

ചികിത്സ കഴിഞ്ഞ് രജനികാന്ത് തിരിച്ചെത്തിയതിനാല്‍ അണ്ണാത്തയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button