GeneralLatest NewsMollywoodNEWSSocial Media

രണ്ടു വർഷങ്ങൾക്ക് ശേഷം വിമാനത്തിൽ: യാത്ര പോകുന്നുവെന്ന് മീര നന്ദൻ

വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ ഷോർട്ട് ട്രിപ്പിനെക്കുറിച്ച് മീര പറഞ്ഞത്

നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മീര പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. രണ്ട് വർഷത്തിന് ശേഷം വിമാനത്തിൽ യാത്ര ചെയ്യുന്ന സന്തോഷമാണ് താരം പങ്കുവെയ്ക്കുന്നത്.

വിമാനത്തിൽ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് തന്റെ ഷോർട്ട് ട്രിപ്പിനെക്കുറിച്ച് താരം പറഞ്ഞത്. എന്നാൽ താരത്തിന്റെ വെക്കേഷൻ എവിടേക്കാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വർഷമായി വിമാനത്തിലെന്നും പറക്കാൻ എപ്പോഴും സന്തോഷമാണെന്നുമാണ് മീര കുറിക്കുന്നത്. അതിനു പിന്നാലെ നാട്ടിലേക്കാണോ എന്ന ചോദ്യവുമായി നിരവധി ആരാധകർ എത്തി. അതോടെ നാട്ടിലേക്ക് അല്ലെന്നും ചെറിയ അവധി ആഘോഷമാണെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ താരം പറഞ്ഞു.

https://www.instagram.com/p/CRGDMeiAJba/?utm_source=ig_web_copy_link

നാട്ടിലേക്ക് വരാൻ വളരെ ആ​ഗ്രഹമുണ്ട്. എന്നാൽ നിലവിൽ വരാൻ പറ്റിയ അവസ്ഥയല്ലാത്തു കൊണ്ടാണ് നാട്ടിലേക്ക് വരാത്തതെന്നും താരം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button