GeneralLatest NewsNEWS

ഭയം കൂടാതെ ഒരു മനുഷ്യൻ: ഉടുമ്പിന്റെ തീം സോങ് പുറത്ത്

ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ചിത്രമാണ് ഉടുമ്പ്

കേരളം ഏറെ ചർച്ച ചെയ്ത സൂപ്പർ ഹിറ്റ് മൂവി പട്ടാഭിരാമനു ശേഷം സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ഉടുമ്പ്. സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനം കൂടി ആസ്വാദകരിലേയ്ക്ക്.

 ഉടുമ്പിലെ കള്ള് പാട്ട് ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ എത്തിയ മനോഹരമായ ഒരു പ്രണയഗാനവും ആരാധകർക്ക് ഏറെപ്രിയപ്പെട്ടതായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോങാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഹരിനാരായണൻ രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയ ഗായകൻ നജീം അർഷാദ് ആണ്.

ഉടുമ്പ് റിലീസിന് മുൻപേ ഹിന്ദിയിൽ റീമേക്ക് ചെയ്യപ്പെടുകയാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മോളിവുഡിൽ  ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചിത്രത്തിൽ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ക്യാമറമാന്‍ രവിചന്ദ്രനാണ്.

shortlink

Related Articles

Post Your Comments


Back to top button