GeneralLatest NewsMollywoodNEWSSocial MediaVideos

കുറച്ച് വേദനയെങ്കിലും കാണിച്ചൂടെ? വാക്സിനെടുത്ത അനശ്വര രാജനോട് ആരാധകർ

അനശ്വര തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വാക്സിൻ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചത്

കോവിഡ് വാക്സിൻ സ്വീകരിച്ച് നടി അനശ്വര രാജൻ. യാതൊരു പേടിയും കൂടാതെ കൂളായി ഇരുന്ന് കുത്തിവയ്പ്പെടുക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്. മരുന്ന് കുത്തിവയ്ക്കുന്ന നഴ്സ്, മാർഗനിർദേശങ്ങൾ താരത്തിനോട് പറയുന്നതും വീഡിയോയിൽ കാണാം. അനശ്വര തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

അതേസമയം രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവർ അനശ്വരയെ കണ്ട് പഠിക്കണമെന്നും പറയുന്നു. കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്ന് മറ്റു ചിലർ ചോദിക്കുന്നു.

ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര അഭിനയരംത്തെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ താരം സിനിമ ഇൻഡസ്ട്രിയിൽ കൂടുതൽ തിരക്കുള്ള നടിയായി മാറി. ആദ്യരാത്രി, വാങ്ക്, അവിയൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാന സിനിമകൾ.

https://www.instagram.com/p/CRHBHKXpHmQ/

shortlink

Related Articles

Post Your Comments


Back to top button