CinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

‘അച്ഛൻ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണ് കാണുന്നത്’: ഗോകുൽ സുരേഷ്

വീട്ടിൽ ഞങ്ങൾ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്

തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും, മകൻ ഗോകുൽ സുരേഷും. ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ ഗോകുലിന് കഴിഞ്ഞു. സുരേഷ് ഗോപിയും ഗോകുലും ഒന്നിച്ചഭിനയിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോൾ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അച്ഛനോടൊപ്പമുള്ള അഭിനയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗോകുൽ.

തന്റെ ആദ്യ സിനിമ ‘മുദ്ദുഗൗ’ ആദ്യരംഗം ചിത്രീകരിക്കുന്നതു കാണാൻ അച്ഛനും അമ്മയും എത്തിയിരുന്നുവെന്നും അന്ന് അച്ഛൻ ദൂരെനിന്ന് കണ്ട് മടങ്ങിയ ശേഷം ഇപ്പോഴാണ് തന്റെ അഭിനയം നേരിട്ടു കാണുന്നതെന്നും ഗോകുൽ പറയുന്നു. ‘ ജോഷി–സുരേഷ് ഗോപി ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു എന്നും ഗോകുൽ വ്യക്തമാക്കി.

‘ പാപ്പനി’ൽ നല്ലൊരു വേഷമുണ്ടെന്നും നിന്റെ മകൻ അഭിനയിക്കുമോ എന്നും ജോഷി സാർ ആണ് അച്ഛനെ വിളിച്ചു ചോദിച്ചത്. കഥ കേട്ടപ്പോൾ കൊള്ളാമെന്ന് അച്ഛനു തോന്നിക്കാണും. അച്ഛനോടൊപ്പമുള്ള അഭിനയം എപ്പോഴും ഓർമയിൽ നിൽക്കുന്ന അനുഭവമാണ്. അച്ഛൻ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു ഞാൻ കാണുന്നത്. അതിന്റേതായ അകൽച്ചയുണ്ട്. വീട്ടിൽ ഞങ്ങൾ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. അതു ഞാൻ ശരിക്കും ആസ്വദിക്കുന്നു’. ഗോകുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button