CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ, വിഡിയോ ഇട്ട് ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല’: അനീഷ്. ജി. മേനോൻ

അർജന്റീനയുടെ വിജയം ആഘോഷിച്ചും ബ്രസീലിന്റെ പരാജയത്തെ പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്

കൊച്ചി: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കിയ അർജന്റീനയുടെ ജയം ആഘോഷമാക്കുകയാണ് ആരാധകർ. അർജന്റീനയുടെ വിജയം ആഘോഷിച്ചും ബ്രസീലിന്റെ പരാജയത്തെ പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. ഇപ്പോൾ അർജന്റീനയുടെ കടുത്ത ആരാധകനായ നടൻ അനീഷ്. ജി. മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ ഫുട്ബോൾ ആരാധകരുടെ ഇടയിൽ വൈറലാകുകയാണ്.

‘ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ (ഇനി ഇന്ന് പോസ്റ്റ്‌ /വിഡിയോ ഇട്ട് ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല)’ എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അർജന്റീന ആരാധകനായ മകൻ ടീമിന്റെ വിജയത്തിൽ സന്തോഷ പ്രകടനം നടത്തുമ്പോൾ ബ്രസീൽ ആരാധകനായ അച്ഛൻ വിഷമത്തോടെ ഇരിക്കുന്നതാണ് വിഡിയോയിൽ. ദേഷ്യപ്പെട്ട അച്ഛൻ മകനെ ഓടിക്കുന്നതും കാണാം.

shortlink

Related Articles

Post Your Comments


Back to top button