CinemaGeneralLatest NewsMollywoodNEWS

ആരാകും വിജയി? മണിക്കുട്ടനോ സായ് വിഷ്ണുവോ?: ബിഗ്‌ബോസ് ഫൈനൽ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത

ചെന്നൈ : നിരവധി ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കോവിഡിനെ തുടർന്ന് അടുത്തിടയിലാണ് ബിഗ് ബോസ് സീസൺ 3 അവസാനിപ്പിച്ചത്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 3 ഫൈനൽ റൗണ്ട് ഈ മാസം നടക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ വേദി തന്നെയാവും ഫൈനലിന് സാക്ഷ്യം വഹിക്കുക. ഷോയുടെ ഫൈനൽ എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 15ാം തിയതിയാണ് ബിഗ് ബോസിന്‌റെ ചിത്രീകരണം നടക്കുക. 16ാം തീയതിയാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഫിനാലെയ്ക്കായി 12 ആം തീയതിക്കുള്ളിൽ മത്സരാർഥികളോട് ചെന്നൈയിലെത്താനും അറിയിച്ചിട്ടുണ്ടത്രേ. ഏതായാലും ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങളൊന്നും അധികൃതർ അറിയിച്ചിട്ടില്ല. ഇത്തവണത്തെ വിജയി മണിക്കുട്ടൻ ആകാനാണ് സാധ്യതയെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.

ഫൈനൽ റൗണ്ടിൽ എട്ടു പേർ ശേഷിക്കെയായിരുന്നു മത്സരം അവസാനിച്ചത്. എന്നാൽ ഓടിയൻസ് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താൻ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. മണിക്കുട്ടൻ, ഡിംപൽ ബാൽ, അനൂപ് കൃഷ്ണൻ, ഋതുമന്ത്ര, റംസാൻ, സായി വിഷ്ണു, നോബി മാർക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു ഷോ അവസാനിക്കുമ്പോഴുള്ള മത്സരാർത്ഥികൾ. ഇവരെ വച്ചാണ് വിജയിയെ കണ്ടെത്താനുള്ള മത്സരം.

shortlink

Related Articles

Post Your Comments


Back to top button