BollywoodCinemaGeneralLatest NewsNEWSSocial MediaTrailersVideos

‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’: അജയ് ദേവ്ഗൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം പ്രമേയകമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ’. 1971ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം പ്രമേയകമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിൽ സൊനാക്ഷി സിൻഹ, നോറ ഫതേഹി, പ്രണിത എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 13ന് ഡിസ്നി ഹോട്ട്സ്റ്റാർ വഴി റിലീസിനെത്തും.

shortlink

Related Articles

Post Your Comments


Back to top button