CinemaGeneralMollywoodNEWS

മകന്‍ ജനിച്ചപ്പോഴാണ് അങ്ങനെയൊരു തിരിച്ചറിവ് വന്നത്: ആസിഫ് അലി പറയുന്നു

എനിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു

മലയാള സിനിമയില്‍ താര പുത്ര ഇമേജ് ഇല്ലാതെ സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്നു വന്ന സൂപ്പര്‍ താരമാണ് ആസിഫ് അലി. പൂര്‍ണ്ണമായും സിനിമ തലയില്‍ കൊണ്ട് നടന്ന തനിക്ക് അച്ഛനമ്മമാരുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയാതിരുന്ന ഒരു യുവത്വം ഉണ്ടായിരുന്നുവെന്നും ഒരു മകന്‍ ജനിച്ചപ്പോള്‍ അതിന്റെ വില മനസ്സിലായെന്നും തുറന്നു പറയുകയാണ് ആസിഫ് അലി. മകന്‍ ജനിച്ചപ്പോള്‍ തന്നിലുണ്ടായ ഏറ്റവും വലിയ തിരിച്ചറിവ് പേരന്‍റിംഗിന്‍റെ മഹത്വം ആണെന്നും അത്രയും ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ തന്റെ ജീവിതത്തെനോക്കി കണ്ടെതെന്നും സിനിമ വിശേഷങ്ങള്‍ക്കിടയില്‍ ചില കുടുംബ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നു.

‘എനിക്ക് ഒരു ആണ്‍കുട്ടി ജനിച്ചപ്പോഴാണ് എന്റെ വീട്ടുകാര്‍ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് ബോധ്യമായത്. സിനിമയ്ക്ക് വേണ്ടി വീട് വിട്ടു ഇറങ്ങി പോയ ആളായിരുന്നു ഞാന്‍. അന്നൊന്നും അവരുടെ ദുഃഖത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തില്ല. എനിക്ക് എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്ന ചിന്തയായിരുന്നു. ശ്യാമപ്രസാദ് സാറിന്റെ ‘ഋതു’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടുകാര്‍ അറിയാതെയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിരുന്നത്. എനിക്ക് ഒരു മകന്‍ ജനിച്ചപ്പോള്‍ വീട്ടുകാര്‍ എത്രത്തോളമാണ് നമ്മളെ കരുതുന്നത് എന്നൊക്കെ എനിക്ക് ബോധ്യപ്പെട്ടു’. ആസിഫ് അലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button