BollywoodCinemaGeneralLatest NewsNEWSSocial MediaTrailersVideos

‘മിമി’: കൃതി സനോൺ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ (വാടകഗർഭപാത്രം) അമ്മയാകുന്ന മിമി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്

ക്രിതി സനോൺ, പങ്കജ് ത്രിപാഠി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മൺ ഉഠേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിമി. ഇപ്പോഴിതാ സിനിമയിലെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്.

വിദേശദമ്പതികൾക്കായി സരോഗസിയിലൂടെ (വാടകഗർഭപാത്രം) അമ്മയാകുന്ന മിമി എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. എന്നാൽ മിമി ഗർഭിണിയാകുന്നതോടെ വിദേശ ദമ്പതികൾ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുകയും അബോർഷനിലൂടെ കുഞ്ഞിനെ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷേ അതിനു മിമി തയാറല്ലായിരുന്നു. തുടർന്ന് ആ കുഞ്ഞിനെ മിമി സ്വന്തം കുഞ്ഞായി വളർത്താൻ തീരുമാനിക്കുന്നു. ഇതിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങളെ രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

സായി തംഹങ്കർ, മനോജ് പഹ്‌വ, സുപ്രിയ പതക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ജൂലൈ 30ന് ജിയോ സിനിമ, നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റിലീസിനെത്തും.

shortlink

Related Articles

Post Your Comments


Back to top button