GeneralLatest NewsMollywoodNEWSSocial Media

അപ്പുവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

‘ഹൃദയ‘ത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാൽ ആശംസ അറിയിച്ചത്

മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ‘ത്തിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാൽ തന്റെ പ്രിയപ്പെട്ട മകൻ അപ്പുവിന് ആശംസ അറിയിച്ചത്.

‘ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. പിറന്നാൾ ആശംസകൾ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ’, എന്നാണ് മോഹൻലാൽ കുറിച്ചത്.

വിനീത് സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശൻ, ദര്‍ശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button