GeneralLatest NewsMollywoodNEWS

ഞാൻ സിനിമയിലേക്ക് വരാതിരിക്കാൻ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുകയാണ്, എനിക്ക് ഇതിൽ ഒക്കെ വിശ്വാസമുണ്ട്: രജിത് കുമാർ

ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം രജിത് കുമാർ

ബിഗ്‌ബോസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് രജിത് കുമാർ. എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള താരത്തിന്റെ പുതിയ തുറന്നു പറച്ചിലാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമാ ഫീൽഡിൽ കയറാതിരിക്കാൻ തനിക്കെതിരെ ആരൊക്കെയോ കൂടോത്രം ചെയ്യുന്നുണ്ടെന്നാണ് രജിത് കുമാർ പറയുന്നത്. ഗായിക അമൃത സുരേഷുമൊത്തുള്ള ലൈവ് വീഡിയോ ചാറ്റിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്കെതിരെ ആരോ മുട്ടയില്‍ കൂടോത്രം ചെയ്യുന്നുണ്ട്. ഞാന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യം രജിത് കുമാർ പറഞ്ഞു.

രജിത് കുമാറിന്റെ വാക്കുകൾ:

‘സിനിമയിൽ നിന്നും പത്ത് പതിനഞ്ചോളം ഓഫറുകൾ വന്നിരുന്നു. മോഹൻലാൽ സർ, ദിലീപേട്ടൻ, വിജയ് ബാബു–ജയസൂര്യ ചിത്രം അങ്ങനെയുള്ള സിനിമകൾ തീരുമാനിച്ചു വച്ചിരുന്നു. പക്ഷേ ഇതൊന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു. ഞാൻ ഇതിനെ തള്ളിക്കളയുന്നില്ല. എനിക്ക് വിശ്വാസവും ഉണ്ട്. എന്നാൽ ഈ പ്രവർത്തിയില്‍ തകരുന്നത് പണി തരുന്നവർ തന്നെയാകും.

ഒരാളെ തകർക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്താൽ ഭാവിയിൽ തകരുന്നത് നമ്മൾ തന്നെയായിരിക്കും. അതിൽ യാതൊരുവിധത്തിലുള്ള സംശയവും വേണ്ട. ആർക്കും ഒരു ദോഷവും ഉണ്ടാക്കാതെയിരിക്കുക. ചതി, വഞ്ചന, തരികിട ഇതൊക്കെ എപ്പോഴും നമ്മുടെ പിന്നാലെ നടക്കുന്ന കാര്യമാണെന്ന് അറിയമാല്ലോ. സ്വപ്ന സുന്ദരി എന്ന സിനിമയാണ് ഞാൻ ഇതിനിടയിൽ ചെയ്തത്. നാട്ടിൻപുറത്തെ സിനിമ. പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് അഭിനയിക്കുന്നത്.‍’–രജിത് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button