GeneralHollywoodLatest NewsNEWS

വസ്ത്രം ചെറുത്: മോഡലിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്

മോഡൽ ധരിച്ച വസ്ത്രം കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ

ടെക്​സസ്​: വസ്ത്രം ചെറുതായതിന്റെ പേരിൽ മോഡലിനെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതായി റിപ്പോർട്ട്. ടർക്കിഷ്​ ബോഡി ബിൽഡറും ഫിറ്റ്​നസ്​ മോഡലുമായ യുവതിയെയാണ് യാത്ര ചെയ്യാൻ അനുവദിക്കാതെ അമേരിക്കൻ എയർലൈൻസ് പുറത്താക്കിയത്.

മോഡൽ ധരിച്ച വസ്ത്രം കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. ടെക്സസിൽ വെച്ച് ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ചെറിയ ടോപ്പും ഷോർട്ട്സുമായിരുന്നു ഡെനീസ് ധരിച്ചിരുന്ന വസ്ത്രം.

shortlink

Post Your Comments


Back to top button