BollywoodGeneralLatest NewsNEWSSocial MediaVideos

ഡ്രൈവറെ പെരുമഴയത്ത് നിർത്തി ഹൃതിക് റോഷന്റെ മുൻ ഭാര്യ: താരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം, വീഡിയോ

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സുസന്നെയ്ക്കെതിരെ വിമർശനം ഉയർന്നത്

ഡ്രൈവറിന് യാതൊരു പരിഗണനയും നൽകാതെ പെരുമഴയത്ത് നിർത്തി പോയ നടൻ ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസന്നെ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സുസന്നെയ്ക്കെതിരെ വിമർശനം ഉയർന്നത്.

ഡ്രൈവറെ മഴയില്‍ നിര്‍ത്തി കുടയും വാങ്ങി ഒരു മര്യാദയും കാണിക്കാതെ നേരെ നടന്ന അകത്തേക്ക് കയറി പോകുകയാണ് സുസന്നെ. ഈ സമയം മഴ മുഴുവൻ നനഞ്ഞ് ഓടി പോകുന്ന ഡ്രൈവറെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരിഗണിക്കാമായിരുന്നു എന്നുമാണ് പലരും സുസന്നെയോട് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളില്‍ നടിക്കെതിരെ ട്രോളുകളും വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button