CinemaGeneralLatest NewsMollywoodNEWS

‘ബ്രോ ഡാഡി’യിൽ പൃഥ്വിരാജിന്റെ നായികയായി കല്യാണി പ്രിയദർശൻ?: ലൊക്കേഷൻ ചിത്രം പുറത്ത്

മോഹൻലാലും സിനിമയില്‍ ഉടൻ ജോയിൻ ചെയ്യും

ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയില്‍ ആരംഭിച്ചു. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ബൈക്കിൽ സ്റ്റൈൽ ലുക്കിൽ ഇരിക്കുന്ന പൃഥ്വിരാജിനെയും ചേർന്ന് നിൽക്കുന്ന കല്യാണിയെയുമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത് പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും തുടക്കത്തില്‍ ചിത്രീകരിക്കുക. മോഹൻലാലും സിനിമയില്‍ ഉടൻ ജോയിൻ ചെയ്യും.

തെലങ്കാനയിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം നടത്തുകയെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button