പുതിയ ലുക്കിൽ മോഹൻലാൽ: ബ്രോ ഡാഡിക്കുവേണ്ടിയുള്ള തയ്യാറെടുപ്പോ എന്ന് ആരാധകർ

മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഫോട്ടോ പങ്കുവെച്ചത്

കൊച്ചി : ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബ്രോ ഡാഡി’. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഫോട്ടോ എല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് ഫോട്ടോ പങ്കുവെച്ചത്. ബ്രോ ഡാഡിക്കുവേണ്ടിയുള്ള ലുക്ക് ആണോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

ജൂലൈ 20ന് ആണ് മോഹൻലാല്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ എത്തുക. കേരളത്തില്‍ ചിത്രീകരണ അനുമിതിയില്ലാത്തതിനാലാണ് തെലങ്കാനയിൽ വെച്ച് സിനിമയുടെ ചിത്രീകരണം നടത്താൻ തീരുമാനിച്ചത്.

കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Share
Leave a Comment