BollywoodCinemaGeneralLatest NewsNEWS

‘ടികു വെഡ്‌സ് ഷേരു’: കങ്കണ റണാവത്ത് നിർമാതാവാകുന്നു, നായകൻ നവാസുദ്ദീൻ സിദ്ദീഖി

ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്

ബോളിവുഡ് നടി കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ‘ടികു വെഡ്‌സ് ഷേരു’എന്ന ചിത്രമാണ് താരം നിർമ്മിക്കുന്നത്. സായ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നത്. കങ്കണ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഇതാദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

https://www.instagram.com/p/CRRZ6FMFH1v/?utm_source=ig_embed&ig_rid=69c796d2-d0f1-4cc0-989e-4af65056b3f8

കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button