CinemaGeneralLatest NewsMollywoodNEWSSocial Media

എമ്പുരാൻ അമ്പത് കോടിക്ക് തീരുമായിരിക്കുമല്ലേ? ഇത് കേട്ട ലെ ഞാൻ: ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

എമ്പുരാന്റെ ബഡ്ജറ്റ് ഒരു അമ്പതുകോടിയിൽ തീരുമായിരിക്കുമല്ലേ എന്ന ആന്റണിയുടെ ചോദ്യത്തിന് കണ്ണ് തള്ളി നിൽക്കുന്ന റിയാക്ഷനായിരുന്നു പൃഥ്വിരാജിന്റേത്

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പൃഥ്വിരാജുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ വൈറലാകുന്നത്. പൃഥ്വി തന്നെയാണ് ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

എമ്പുരാന്റെ ബഡ്ജറ്റ് ഒരു അമ്പതുകോടിയിൽ തീരുമായിരിക്കുമല്ലേ എന്ന ആന്റണിയുടെ ചോദ്യത്തിന് കണ്ണ് തള്ളി നിൽക്കുന്ന റിയാക്ഷനായിരുന്നു പൃഥ്വിരാജിന്റേത്. കല്യാണി പ്രിയദർശൻ, സാനിയ ഇയ്യപ്പൻ തുടങ്ങി നിരവധി പേരാണ് രസകരമായ പൃഥ്വിയുടെ ഈ പോസ്റ്റിന് കമന്റമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CRdAku-Mdq3/?utm_source=ig_web_copy_link

അതേസമയം ഷൂട്ടിംഗിന് അനുമതി നൽകിയതോടെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡി തെലുങ്കാനയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. കൊവിഡ് പ്രതിസന്ധി മൂലം കേരളത്തിൽ ചിത്രീകരണത്തിന് അനുമതി സാഹചര്യത്തിലായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്.

 

shortlink

Related Articles

Post Your Comments


Back to top button