GeneralLatest NewsMollywoodNEWSSocial Media

മകളുടെ പിറന്നാൾ ആഘോഷമാക്കി മുക്ത: വീഡിയോ

കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മുക്ത. മലയാളത്തിലൂടെയാണ് മുക്തയുടെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.

വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്ത മുക്ത അടുത്തിടെ മിനിസ്ക്രീനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം തങ്ങളുടെ കുടുംബവിശേഷങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ കിയാര എന്ന കൺമണിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് മുക്തയും നാത്തൂനും ഗായികയുമായ റിമി ടോമിയും.

കൺമണി കുട്ടിക്ക് പിറന്നാൾ ആശംസകൾ നൽകി കൊണ്ട് റിമിയും മുക്തയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് താര പുത്രിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CRdfku0Af9k/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button