GeneralLatest NewsMollywoodNEWSSocial Media

കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി: സഹായിച്ചവർക്ക് നന്ദി പറഞ്ഞ് മാളവിക

ഇതുവരെ 8 ടാബ്‌ലെറ്റുകളും 7 സ്മാര്‍ട്ട് ഫോണുകളും ഒരു ലാപ്ടോപ്പും കുട്ടികള്‍ക്ക് എത്തിച്ച് കൊടുത്തതായി മാളവിക

കേരളത്തിലെ ആദിവാസി കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഫോണും ലാപ്ടോപ്പും എത്തിച്ച് നൽകി നടി മാളവിക മോഹൻ. എന്‍ജിഓയുമായി ചേർന്നുകൊണ്ടായിരുന്നു നടിയുടെ പ്രവർത്തനം. നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് നടി എത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ കുട്ടികള്‍ക്ക് വേണ്ട സഹായം എത്തിച്ച് നൽകിയ വിവരം അറിയിച്ചിരിക്കുകയാണ് മാളവിക.

കുട്ടികൾക്ക് മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കൈമാറുന്നതിനൊപ്പം, സഹായം എത്തിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദിയും താരം അറിയിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്കാണ് മാളവികയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനാവശ്യത്തിനായുള്ള മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എത്തിച്ച് നൽകിയത്.

‘ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി സഹായം എത്തിച്ച എല്ലാവര്‍ക്കും എന്റെ നന്ദി. ഇതുവരെ 8 ടാബ്‌ലെറ്റുകളും 7 സ്മാര്‍ട്ട് ഫോണുകളും ഒരു ലാപ്ടോപ്പും കുട്ടികള്‍ക്ക് എത്തിച്ച് കൊടുത്തിട്ടുണ്ട്. അവര്‍ വളരെ ആവേശത്തിലാണ്’- മാളവിക കുറിച്ചു.

https://www.instagram.com/p/CRbRqk0sSvX/?utm_source=ig_embed&ig_rid=0164bff0-329d-4855-aed4-0f6fe2fabcd1

നിലവില്‍ ആദിവാസി ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് താനെന്നും മാളവിക പറയന്നു.’ഞങ്ങള്‍ കുറച്ച് കൂടി ലക്ഷങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. അതിലൂടെ ഗ്രാമത്തിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം കൂടി ലഭ്യമാകും. ഈ പരിശ്രമത്തില്‍ പങ്കാളികളാവണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.’ എന്നും താരം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button