GeneralLatest NewsMollywoodNEWSSocial Media

‘വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ’: ചാക്കോച്ചനെ ട്രോളി ജയസൂര്യ

നന്നായി വിയർത്തിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

പ്രേഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ദോസ്ത്, സ്വപ്നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്സ്, 101 വെഡ്ഡിംഗ്സ്, 4 ഫ്രണ്ട്സ്, കിലുക്കം കിലുകിലുക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ചിത്രത്തിന് ജയസൂര്യ നൽകിയ ഒരു രസകരമായ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നന്നായി വിയർത്തിരിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘വിയർത്ത് തീർക്കുന്നു, അത് ഇഷ്ടപ്പെടുന്നു’ എന്നാണ് ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ.’വിയർത്തതിന് ഇത്ര അഹങ്കരിക്കുന്ന ഒരുത്തനെ ആദ്യമായിട്ട് കാണുവാ..’ എന്നായിരുന്നു ജയസൂര്യ നൽകിയ കമന്റ്.

https://www.instagram.com/p/CReMg8tskAe/?utm_source=ig_web_copy_link

എന്തായാലും ചാക്കോച്ചന്റെ പോസ്റ്റും ജയസൂര്യയുടെ കമന്റും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നടൻ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button