BollywoodGeneralLatest NewsNEWSSocial Media

പ്രിയങ്കയുടെ പിറന്നാളിന് നിക്ക് നൽകിയ വില കൂടിയ സമ്മാനം: ചിത്രം പങ്കുവെച്ച് താരം

ലക്ഷങ്ങൾ വില വരുന്ന അപൂർവ വൈനാണ് നിക്ക് പ്രിയങ്കയ്ക്ക് നൽകിയത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. ഇപ്പോഴിതാ പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ നിക്ക് നൽകിയ സമ്മാനമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

പ്രിയങ്കയുടെ പിറന്നാൾ ദിവസം നിക്ക് ഒപ്പമുണ്ടായിരുന്നില്ലെങ്കിലും വില കൂടിയ സമ്മാനം തന്നെയാണ് തന്റെ പ്രിയ പത്നിക്കായി നിക്ക് ഒരുക്കിയിരുന്നത്. വിലകൂടിയ 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡ് റെഡ് വൈനാണ് റെഡ് വൈനാണ് പിറന്നാളിന് നിക്ക് പ്രിയങ്കയ്ക്ക് നൽകിയത്.

ലക്ഷങ്ങൾ വില വരുന്ന അപൂർവ വൈനാണ് 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡ്. 750 ml 1982 ചാറ്റോ മൗട്ടൺ റോത്‌ചൈൽഡിന്റെ വില 131,375 രൂപയാണ്. ഇതിന്റെ ചിത്രവും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു പ്രിയങ്കാ ചോപ്രോയുടെ പിറന്നാൾ. 39ാം പിറന്നാൾ ആഘോഷിച്ച താരത്തിന് ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമായി നിരവധി താരങ്ങളാണ് ആശംസകൾ നേർന്നത്.

https://www.instagram.com/p/CPPGN1kNgiK/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button