GeneralLatest NewsMollywoodNEWS

കാര്‍ ​ഗിരീഷിന്റെ മുകളിലൂടെ കയറി ഇറങ്ങി, സുഹൃത്ത് ​ഗിരീഷിന് സഹായം അഭ്യര്‍ത്ഥിച്ച്‌ എബ്രിഡ് ഷൈന്‍

വലിയ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിലധികമായി മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ഐസിയുവിലാണ്

അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പ്രിയ സുഹൃത്ത് ​ഗിരീഷിന് സഹായം അഭ്യര്‍ത്ഥിച്ച്‌ സംവിധായകന്‍ എബ്രിഡ് ഷൈന്‍. സീപ്പോര്‍ട്ട് എയര്‍പോര്‍ട്ട് റൂട്ടില്‍ കാക്കനാടിനടുത്തു വച്ച്‌ ഗിരീഷിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. ബൈക്ക് ഓടിച്ചിരുന്ന ഗിരീഷിനെ തട്ടിയിട്ടു കാര്‍ മുകളിലൂടെ കയറിയിറങ്ങി. വലിയ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിലധികമായി മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ഐസിയുവിലാണ്. പല രീതിയില്‍ സഹായിക്കുന്നുണ്ട് പലരുമെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ ആയിരുന്ന കാലത്ത് ,എറണാകുളത്ത് നടന്ന ഒരു സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഫോട്ടോഗ്രാഫര്‍ ആയി പോയി. അന്ന് ഡാന്‍സ് ഇനങ്ങളുടെ ജഡ്ജ് ആയിരുന്ന രജിത എന്ന പെണ്‍കുട്ടിയുമായി ഒഴിവു സമയത്തു പരിചയപ്പെട്ടു. പ്രെസ്സ് ഫോട്ടോഗ്രാഫര്‍ ആണോന്നാണ് രജിത ചോദിച്ചത്. പ്രസ്സ് ഫോട്ടോഗ്രാഫര്‍ ആവണം എന്ന് ആഗ്രഹം തോന്നിയത് അന്ന് മുതല്‍ക്കാണ്.

പിന്നീട് രജിത അടുത്ത സുഹൃത്തായി. ഒരിക്കല്‍ രജിത ഫോണില്‍ പരിചയപ്പെട്ട ഒരു വീഡിയോഗ്രാഫറിനെക്കുറിച്ച്‌ സൂചിപ്പിച്ചു . എനിക്ക് പരിചയം ഉണ്ടോ എന്നാണ് ചോദിച്ചത്. ഗിരീഷ് എന്നാണ് പേര്,ഏതോ ചാനലില്‍ ജോലി ചെയ്യുന്നു എന്ന് പറഞ്ഞു. എനിക്ക് ഗിരീഷിനെ പരിചയം ഉണ്ടായിരുന്നില്ല. രജിതയുടെ സംസാരത്തില്‍ ഗിരിഷിനോട് ഒരു ഇഷ്ടം ഉണ്ടെന്നു തോന്നി. പിന്നീടൊരിക്കല്‍ ഞാന്‍ ഫോട്ടോഗ്രാഫര്‍ ആയി പോയ ഒരു ചടങ്ങിന് ഗിരീഷ് വീഡിയോഗ്രാഫര്‍ ആയി വന്നു. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടു. ഗിരീഷും രജിതയും പരസ്പരം കണ്ടിട്ടുണ്ടായിരുന്നില്ല, ഗിരീഷിനു രജിത പറഞ്ഞ് എന്നെ അറിയാമായിരുന്നു. ഗിരീഷ് സംസാരിച്ചത് മുഴുവനും അവന് രജിതയോടു തോന്നിയ പ്രണയത്തെക്കുറിച്ചായിരുന്നു. ഗിരീഷ് പിന്നീട് രജിതയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ എന്നെ ആണ് കൂടെ വിളിച്ചു കൊണ്ട് പോയത്. അവര്‍ ആദ്യമായി പരസ്പരം കണ്ടു .

read also: ഞാൻ പിണറായി വിജയൻ ആണെങ്കിൽ ആ വിഷയത്തെ കൈകാര്യം ചെയ്യുക ഇങ്ങനെ ആയിരിക്കില്ല: സുരേഷ് ഗോപി

ഫോണില്‍ ശബ്ദം കേട്ടപ്പോള്‍ പ്രതീക്ഷിച്ചത്ര സുന്ദരി അല്ല രജിത എന്ന് ഗിരീഷും തിരിച്ചും അത് തന്നെ തോന്നി എന്ന് രജിത ഗിരീഷിനോടും പറഞ്ഞു. അവര്‍ അവിടെ ഇരുന്നു പരസ്പരം വഴക്കടിച്ചു, ഒടുവില്‍ കല്യാണം നിശ്‌ചയിച്ച്‌ ഇറങ്ങി. അവരുടെ കല്യാണത്തിന്റെ ഫോട്ടോ എടുത്തത് ഞാനായിരുന്നു. അവര്‍ക്കു ഒരു കുഞ്ഞും പിറന്നു.. സന്തോഷം ആയി ജീവിച്ചു പോരുകയായിരുന്നു. കഴിഞ്ഞ ദിവസം സീപ്പോര്‍ട്ട് എയര്‍പോര്‍ട്ട് റൂട്ടില്‍ കാക്കനാടിനടുത്തു വച്ച്‌ ഗിരീഷിന് ഒരു ആക്‌സിഡന്റ് ഉണ്ടായി. ബൈക്ക് ഓടിച്ചിരുന്ന ഗിരീഷിനെ തട്ടിയിട്ടു കാര്‍ മുകളിലൂടെ കയറിയിറങ്ങി.വലിയ ഓപ്പറേഷന്‍ ഒക്കെ കഴിഞ്ഞു രണ്ട് മാസത്തിലധികമായി മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ icu യില്‍ ആണ്, പല രീതിയില്‍ സഹായിക്കുന്നുണ്ട് പലരും. എങ്കിലും ബുദ്ധിമുട്ടില്‍ ആണ്. ഫേസ് ബുക്കില്‍ ഇടണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചു. രജിതയുടെ അനുവാദത്തോടെ ആണ് പോസ്റ്റ്‌ ചെയ്യുന്നത്. രജിതയുടെ ഫോണ്‍ നമ്ബറും അക്കൗണ്ട് വിവരങ്ങളും താഴെ കൊടുക്കുന്നു. കൊറോണക്കാലത്തു എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉള്ള സമയം ആണ്, എങ്കിലും കഴിയുമെങ്കില്‍ പറ്റുന്ന സഹായം ചെയ്‌താല്‍ ഉപകാരം ആയിരിക്കും. RAJITHA NAIR – ICICI BANK A/C 195101500721,IFCS CODE :ICIC0001951, Branch : NH ByePass GPay number – 9895761325

shortlink

Related Articles

Post Your Comments


Back to top button